r

കിഴക്കേകല്ലട: തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. കിഴക്കേ കല്ലട പഞ്ചായത്ത് ഉപ്പൂട് വാർഡിലെ ഉള്ളൂർ വടക്കതിൽ വിജയമ്മയാണ് (63) മരിച്ചത്. ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ജോലിക്കെത്തിയ വിജയമ്മ അസ്വസ്ഥതകളെ തുടർന്ന് വിശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: പരേതനായ സനാതനൻപിള്ള. മക്കൾ: ബിന്ദു, സന്ധ്യ, പരേതയായ സിന്ധു. മരുമക്കൾ: അജയൻ, പരേതനായ വിജയൻ.