കുണ്ടറ: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനിലെ വിവിധ സ്വയംസഹായ സംഘം യൂണിറ്റുകൾക്ക് വായ്പയായി 50 ലക്ഷം രൂപ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ വിതരണം ചെയ്തു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവന്റെയും നിർദ്ദേശ പ്രകാരം മുളവന ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചാണ് വായ്പ നൽകിയത്. യൂണിയൻ ഭരണസമിതി അംഗം തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഭരണസമിതി അംഗങ്ങളായ പ്രിൻസ് സത്യൻ, വി. ഹനീഷ്, എസ്. ഷൈബു എന്നിവർ സംസാരിച്ചു. യൂണിയൻ കമ്മിറ്റി അംഗം വി. സജീവ് സ്വാഗതവും എസ്..അനിൽകുമാർ നന്ദിയും പറഞ്ഞു.