കൊല്ലം: പ്രഭാഷകനും ഗ്രന്ഥകാരനും ഗുരുദേവ കലാവേദി സ്ഥാപകനുമായിരുന്ന പ്രൊഫ. എം. സത്യപ്രകാശത്തിന്റെ മൂന്നാം ഓർമ്മദിനാചരണം ഇന്ന് വൈകിട്ട് 3ന് കൊല്ലം പ്രസ് ക്ലബ്ബിൽ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
ഗുരുദേവ കലാവേദി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് എസ്. സുവർണകുമാർ അദ്ധ്യക്ഷത വഹിക്കും. ജവഹർ ബാലഭവൻ ചെയർമാൻ എസ്. നാസർ അനുസ്മരണ പ്രഭാഷണം നടത്തും. ഡോ. പി. ചന്ദ്രമോഹൻ, ഡോ. വെള്ളിമൺ നെൽസൺ, മങ്ങാട് ജി.ഉപേന്ദ്രൻ, ആറ്റൂർ ശരത് ചന്ദ്രൻ, പ്രബോധ് എസ്.കണ്ടച്ചിറ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 2ന് കവി സമ്മേളനം എസ്. അരുണഗിരി ഉദ്ഘാടനം ചെയ്യും. ദീപ പ്രകാശം സ്വാഗതവും ജലജ പ്രകാശം ഗുരുദേവ സ്മരണാഞ്ജലിയും അർപ്പിക്കും.