vvv
കൊല്ലം ഹിസ്റ്ററി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന കാഷ് അവാർഡ് വിതരണവും യാത്രയയപ്പും കൊട്ടാരക്കര ഡയറ്റ് പ്രിൻസിപ്പൽ ഡോ.എസ്.ഷീജ ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: 2024 ലെ പ്ലസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും വാങ്ങി വിജയിച്ച കൊല്ലം ജില്ലയിലെ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് വിതരണവും ഇക്കൊല്ലം സർവീസിൽ നിന്ന് വിരമിക്കുന്ന ചരിത്ര അദ്ധ്യാപകർക്ക് യാത്രയയപ്പും കൊല്ലം ഹിസ്റ്ററി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു. കൊട്ടാരക്കര ഡയറ്റ് പ്രിൻസിപ്പൽ ഡോ.എസ്.ഷീജ ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ രക്ഷാധികാരി രാജാബിനു അദ്ധ്യക്ഷനായി. ചിതറ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ യൂസഫ് കുമാർ, എസ്. സി.ആർ.ടി റിസർച്ച് ഓഫീസർ സുരേഷ് കുമാർ, എ.ഗിരീഷ്, എസ്.ശ്രീജ, സെബാസ്റ്റ്യൻ, ജി.എസ്. ഗോപകുമാർ, ബി.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.