കൊല്ലം: മയ്യനാട് കൽറാം തോട് കരകവിഞ്ഞ് ഭൂതക്കാട് ക്ഷേത്രത്തിനു സമീപമുള്ള നൂറോളം വീടുകളിൽ വെള്ളം കയറി. ഇന്നലെ രാവിലെ പെയ്ത ശക്തമായ മഴയിലാണ് വീടുകളിലേക്ക് വെള്ളം ഇരച്ചുകയറിയത്.
ഇന്നലെ രാത്രി വൈകിയും പല വീടുകളിലും നിന്നന്ന് വെള്ളം ഇറങ്ങിയിട്ടില്ല. മഴ ശക്തമായി തുടർന്നാൽ ഈ മേഖലയിലുള്ളവരെ മാറ്റിപ്പാർപ്പിക്കേണ്ടി വരും. തങ്ങൾ പലതവണ നിവേദനം നൽകിയിട്ടും തോടിന് പാർശ്വഭിത്തി നിർമ്മിക്കാതെ വീടുകളിൽ വെള്ളം കയറുന്ന അവസ്ഥ സൃഷ്ടിച്ച പഞ്ചായത്തിന്റെ അനാസ്ഥയ്ക്കെതിരെ കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു. തങ്ങൾ നിവേദനം നൽകിയപ്പോൾ ജനവാസമേഖല ഒഴിവാക്കി ആർപ്പാർപ്പില്ലാത്ത സ്ഥലത്ത് പാർശ്വഭിത്തി കെട്ടി പഞ്ചായത്ത് ലക്ഷങ്ങൾ പാഴാക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ജിഷ്ണു പറഞ്ഞു.