കൊല്ലം: ഇത്തവണത്തെ പ്രൊഫ. ആർ. ഗംഗാപ്രസാദ് ഫൗണ്ടേഷൻ അവാർഡിന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രനെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
22511 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പ്രൊഫ. ആർ. ഗംഗാപ്രസാദിന്റെ 13-ാം ചരമ വാർഷികം പ്രമാണിച്ച് 22ന് ശാസ്താംകോട്ട ജെമിനി ഹൈറ്റ്സിൽ രാവിലെ 8ന് നടക്കുന്ന നടക്കുന്ന ചടങ്ങിൽ ഫൗണ്ടേഷൻ രക്ഷാധികാരി പ്രൊഫ. കെ.പി.ശാരദാമണി അവാർഡ് സമ്മാനിക്കും. അനുസ്മരണ സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ ചവറ കെ.എസ്.പിള്ള അദ്ധ്യക്ഷനാകും. സി.പി.ഐ സംസ്ഥാന എക്സി. അംഗം ആർ.രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, അനിൽ.എസ്.കല്ലേലിഭാഗം, ഡോ. പി.കമലാസനൻ, അഡ്വ. സി.ജി.ഗോപുകൃഷ്ണൻ, പ്രൊഫ. തുമ്പമൺ രവി, പ്രൊഫ. കെ.ചന്ദ്രൻപിള്ള തുടങ്ങിയവർ സംസാരിക്കും.
ഫൗണ്ടേഷൻ രക്ഷാധികാരി ചവറ. കെ. എസ്. പിള്ള , വൈസ് ചെയർമാൻ കെ.എൻ.കെ.നമ്പൂതിരി, പ്രേം.ജി.പ്രസാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.