കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ പുല്ലുപണ 1900-ാം നമ്പർ ശാഖയിൽ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. സെക്രട്ടറി പ്രസന്നകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.പ്രേം രാജ്, എസ്.വിജയൻ, എസ്.മുരളി ആറ്റുപുറം ശാഖ സെക്രട്ടറി എൻ.സുദേവൻ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കാര്യങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർ വി. അമ്പിളിദാസൻ നേതൃത്വം നൽകി
ഭാരവാഹികൾ: എസ്.മുരളി ( പ്രസിഡന്റ് ), ഡി.വിനോദ് (വൈസ് പ്രസിഡന്റ് ), എസ്.റീസൻ (സെക്രട്ടറി ), പി. ശ്രീകല (യൂണിയൻ കമ്മിറ്റി അംഗം ), പാലോണം വിജയൻ, എസ്. പ്രദീപ് കുമാർ, ആർ. ശിവസ്നേഹിതൻ, എസ്. മോഹനൻ, എസ് ശശിധരൻ, ഡി. സുരേഷ് ബാബു, എസ് അനിൽകുമാർ(കമ്മിറ്റി അംഗങ്ങൾ ),
കെ. സദാശിവൻ, വി. വത്സലൻ, എസ്. റാണി (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.