തൊടിയൂർ: ചുമട്ട് തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ മാരാരിത്തോട്ടത്ത് 'സ്നേഹാദരവ്' സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും ചികിത്സാ സഹായ വിതരണവും നടത്തി. ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി.സുനിൽ അദ്ധ്യക്ഷനായി. ആർ.രമേശൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കാമ്മിറ്റി ചെയർമാൻ അഡ്വ അനിൽ എസ്. കല്ലേലിഭാഗം പഠനോപകരണ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അനിരുദ്ധൻ ചികിത്സാ സഹായം നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത അശോകൻ, തൊടിയൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അൻസിയ ഫൈസൽ, ടി. മോഹനൻ, എൽ.സുനിത എന്നിവർ സംസാരിച്ചു. അൻസർ ബാബു നന്ദി പറഞ്ഞു.