bbb
കരുനാഗപ്പള്ളി നാടകശാല ഏർപ്പെടുത്തിയ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക ഗുരുശ്രേഷ്ഠ പുരസ്കാരം അഡ്വ.അനിൽ എസ്.കല്ലേലിഭാഗം നിമിഷ അജിത്തിന് സമ്മാനിക്കുന്നു

തൊടിയൂർ: കരുനാഗപ്പള്ളി നാടകശാല ഏർപ്പെടുത്തിയ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക ഗുരു ശ്രേഷ്ഠ പുരസ്കാരം കവയിത്രിയും തൃശൂർ ദന്തൽ കോളേജ് ട്യൂട്ടറുമായ നിമിഷ അജിത്തിന് സമ്മാനിച്ചു. നാടകശാലയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്.കല്ലേലിഭാഗം അവാർഡ് കൈമാറി. അഡ്വ.രാജീവ് രാജധാനി അദ്ധ്യക്ഷനായി. സാന്ത്വനം സുരേഷ് കുമാർ കുറത്തിക്കാട് ഉദ്ഘാടനം ചെയ്തു.
എം.ജി.രാധാകൃഷ്ണൻ സ്മാരക അഖില കേരള ലളിത ഗാനമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മുഹമ്മദ് റിഹാനും രണ്ടാം സ്ഥാനം ലഭിച്ച അഭിനന്ദയ്ക്കും കാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഡി. മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടന്ന കവിയരങ്ങ് അബ്ബാ മോഹൻ ഉദ്ഘാടനം ചെയ്തു.
കലാകാരന്മാർക്കും ഓട്ടോറിക്ഷാത്തൊഴിലാളികൾക്കും നൽകി വരുന്ന ഭക്ഷ്യക്കിറ്റ് വിതരണം തോപ്പിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സലിം ഖാൻ,കാഥിക കായംകുളം വിമല ,ഡോ.നിമാപത്മാകരൻ, വാസന്തി മീനാക്ഷി, ഷാനവാസ് കമ്പിക്കീഴിൽ, നിതിൻ ഭാവന, കെ.എസ്.ഗിരി, രത്നമ്മ ബ്രാഹ്മമുഹൂർത്തം, സിന്ധു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. നാടകശാലാ ഡയറക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സ്വാഗതം പറഞ്ഞു.