കരുനാഗപ്പള്ളി :ദൃശ്യാ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദൃശ്യ ടി.വി ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. പ്രഥമ ദൃശ്യ കാരുണ്യപുരസ്‌കാരം ജീവകാരുണ്യ, സാമൂഹിക പ്രവർത്തക ദയാബായിക്ക് മന്ത്രി കെ.രാധാകൃഷ്ണൻ നൽകി. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ബിനു ശിവദാസ് ആമുഖ പ്രഭാഷണം നടത്തി. ജീവകാരുണ്യ പ്രവർത്തകൻ അബ്ബാ മോഹൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി താജ് ഗോപാൽ, പ്രവീൺ മോഹൻ, കുലശേഖരപുരം പഞ്ചായത്ത്പ്രസിഡന്റ് മിനി മോൾ നിസാം, പി. സുരേഷ് ബാബു, റെജി എസ്. തഴവ, ശ്രീജിത്ത് എസ്.പിള്ള, അനിൽ മണിമന്ദിരം, ജി. അജി , ചന്ദ്രമോഹൻ രാജു, എ.പി.അനിത തുടങ്ങിയവർ സംസാരിച്ചു.