കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽസെക്രട്ടറി ജി.ലീലാകൃഷ്ണൻ അനുസ്മരണ പ്രസംഗം നടത്തി. കോൺഗ്രസ് തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. കോൺഗ്രസ് ഭവന് മുന്നിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ഡി.സി.സി അംഗം അഡ്വ.എം.എ.ആസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തഴവ ബിജു അദ്ധ്യക്ഷനായി. മണിലാൽ എസ്.ചക്കാലത്തറ, ആർ.സി.വിജയകുമാർ, സലീം ചുറ്റുമൂല, വി.ടി.അനിൽകുമാർ, ഷാജി സോപാനം,രവി തയ്യിൽ, ഖലീലുദ്ദീൻ പൂയപ്പള്ളി, ത്രിദീപ് കുമാർ ,തോപ്പിൽ ശിഹാബ്, മുഹമ്മദ്ഷാ,ഷീബ ബിനു, സജിത ബാബു, അനിൽ വാഴപ്പള്ളി, ശശി വൈഷ്ണവം, ഷാജി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. നിരവധി നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചനയിലും പ്രാർത്ഥനയിലും പങ്കെടുത്തു.