photo
ബോധവൽക്കരണ സെമിനാർ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: നൈപുണ്യ വികസനം ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്തിയ പുതിയ നാലുവർഷ ബിരുദ പാഠ്യ പദ്ധതിയുടെ വിവിധ വശങ്ങളെക്കുറിച്ച് കരുനാഗപ്പള്ളി ടൗൺ ക്ലബ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. സെമിനാർ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. വിഷയാവതരണം നടത്തിയ കേരള സർവകലാശാല സെനറ്റ് അംഗം ഡോ.എസ്.ആർ.അജേഷ് രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി. ടൗൺ ക്ലബ് പ്രസിഡന്റ് അഡ്വ. എൻ.രാജൻപിള്ള അദ്ധ്യക്ഷനായി. യോഗത്തിൽ ആർ.അരുൺകുമാർ, എ.ഷാജഹാൻ, അജികുമാർ തുടങ്ങിയവർ സംസാരിച്ചു.