തഴവ: തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം അഡ്വ.എം.എ.ആസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തഴവ ബിജു അദ്ധ്യക്ഷനായി. മണിലാൽ ചക്കാലത്തറ, ആർ.സി.വിജയകുമാർ, സലീം ചുറ്റുമൂല, വി.ടി.അനിൽകുമാർ, ഷാജി സോപാനം,രവി തയ്യിൽ, ഖലീലുദ്ദീൻ പൂയപ്പള്ളി, ത്രദീപ് കുമാർ ,തോപ്പിൽ ശിഹാബ്, മുഹമ്മദ്ഷാ,ഷീബ ബിനു, സജിത ബാബു, അനിൽ വാഴപ്പള്ളി, ശശി വൈഷ്ണവം, ഷാജി എന്നിവർ അനുസ്മരിച്ചു. നിരവധി നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചനയിലും പ്രാർത്ഥനയിലും പങ്കെടുത്തു. ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാജീവ് ഗാന്ധി രക്തസാക്ഷിത്വദിനാചരണ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി കെ. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽസെക്രട്ടറി ജി.ലീലാകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.എം.നൗഷാദ് അദ്ധ്യക്ഷനായി.