കൊല്ലം: വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ജനറൽ, തസ്തികമാറ്റം മുഖേന, എൻ.സി.എ എസ്.സി.സി.സി ) (കാറ്റഗറി നമ്പർ 27/2022 , 29/2022, 30/2022, 556/2022 , 557/2022 ) തസ്തികകളിലേക്ക് 23, 24,27, 28, 29 തീയതികളിൽ രാവിലെ 5.30 മുതൽ കൊട്ടിയം മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളേജ് മൈതാനത്ത് ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും നടത്തും.
ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, അംഗീകൃത തിരിച്ചറിയൽ രേഖയുടെ അസൽ എന്നിവ സഹിതം അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലത്തും തീയതിയിലും സമയത്തും ഹാജരാകണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.