കൊല്ലം: ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുമായി ജില്ലാഭരണകൂടം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു. മഴയ്ക്കും കാറ്റിനുമൊപ്പം ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.