ശാസ്താംകോട്ട: രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ,തുണ്ടിൽ നൗഷാദ്, പി.എം.സെയ്ദ് , രവി മൈനാഗപ്പള്ളി, വർഗ്ഗീസ് തരകൻ, ഗോപൻ പെരുവേലിക്കര, സിജു കോശി വൈദ്യൻ, ജോൺസൻ വൈദ്യൻ, തടത്തിൽ സലിം, സലാം പുതുവയൽ, റോയി മുതുപിലാക്കാട്, അർത്തിയിൽ അൻസാരി, എസ്. സാവിത്രി,റഹിം ആന വളഞ്ഞയ്യത്ത്, പ്രഭാതം ശങ്കരപിള്ള തുടങ്ങിയവർ സംസാരിച്ചു.