അഞ്ചൽ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ കുട്ടികളെ ഏരൂർ പന്തടിമുകൾ വാർഡ് കോൺഗ്രസ്‌കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വാർഡ് മെമ്പർ അനുരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം ഏരൂർ കാർഷിക വികസന സഹകരണസംഘം പ്രസിഡന്റ് ഏരൂർ സുഭാഷ് ഉദ്ഘാടനം ചെയ്തു. അനീഷ് കെ.അയിലറ മുഖ്യ പ്രഭാഷണം നടത്തി. വൈ.ഡൈനിമോൻ, ടി.കെ.ബേബികുട്ടി, പി.സി. മാത്യു, ഡി.ഷാജി, പ്രഭാകരൻപിള്ള, ഗിരിജാ സിന്ദു, രഞ്ജിത്ത്, അനന്ദു, സാമുവേൽ, അതുൽ തുടങ്ങിയവർ സംസാരിച്ചു.