കൊല്ലം: സാഹിത്യകാരനും ഗ്രന്ഥകാരനും കോളേജ് അദ്ധ്യാപകനും സംഘാടകനുമായിരുന്ന പ്രൊഫ.എം.സത്യപ്രകാശം സാംസ്കാരിക രംഗത്തെ സൂര്യതേജസ് ആയിരുന്നുവെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കൊല്ലം ഗുരുദേവ കലാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
പ്രൊഫ.എം.സത്യപ്രകാശത്തിന്റെ 3-ാം ചരമ വാർഷിക ദിനാചരണ സമ്മേളനം പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗുരുദേവ കലാവേദി ട്രസ്റ്റ് പ്രസിഡന്റ് എസ്.സുവർണകുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ആറ്റൂർ ശരച്ചന്ദ്രൻ ആമുഖ പ്രസംഗം നടത്തി. ജവഹർ ബാലഭവൻ ചെയർമാനും പത്രപ്രവർത്തകനുമായ എസ്.നാസർ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.വെള്ളിമൺ നെൽസൺ, ഡോ.ചന്ദ്രസേനൻ, പ്രബോധ് എസ്.കണ്ടച്ചിറ എന്നിവർ സംസാരിച്ചു. പ്രൊഫസർ എം.സത്യപ്രകാശത്തോടൊപ്പം ഗുരുദേവ കലാവേദി സെക്രട്ടറിയായി 25 വർഷം പ്രവർത്തിച്ച മങ്ങാട് ജി.ഉപന്ദ്രനെ മന്ത്രി ചിഞ്ചുറാണി ആദരിച്ചു. സമ്മേളനത്തിന് മുൻപ് പ്രസ് ക്ലബ് ഹാളിൽ നടന്ന കവി അരങ്ങ് ട്രസ്റ്റ് വൈസ് പ്രസിഡന്റും കവിയുമായ എസ്.അരുണഗിരി ഉദ്ഘാടനം ചെയ്തു. വരവിള ശ്രീനി അദ്ധ്യക്ഷനായി. ജലജ പ്രകാശം, അനന്യ എന്നിവർ സംസാരിച്ചു. മലവിള ശശിധരൻ, രഞ്ജിത്ത് മൺറോത്തുരുത്ത്,രാമചന്ദ്രൻ കടകമ്പള്ളി എന്നിവർ കവിതകൾ അവതരിപ്പിച്ചു. പ്രൊഫ.എം.സത്യപ്രകാശത്തിന്റെ മങ്ങാട് ജലജാ ഭവനിൽ നടന്ന പുഷ്പാർച്ചന ചടങ്ങുകൾക്ക് ജലജ പ്രകാശം, ഡോ.പി.ചന്ദ്രമോഹൻ, ആറ്റൂർ ശരച്ചന്ദ്രൻ, കെ.എസ്.ഷിബു, ദീപ മനോജ്, രമണൻ, ബെൻസികർ, തങ്കമണി എന്നിവർ നേതൃത്വം നൽകി.