കൊല്ലം: എട്ട് മാസമായി ആർ.സി ബുക്ക് ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് യൂസ്ഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ ജില്ലാ നേതൃത്വവും വിവിധ താലൂക്ക് ഭാരവാഹികളും ചേർന്ന് ആർ.ടി ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിച്ചു.
സംസ്ഥാന ട്രഷറർ വൈ.സുമീർ ഉദ്ഘാടനം ചെയ്തു. പരിഹാരം കണ്ടില്ലെങ്കിൽ മറ്റ് സമര മുറകളിലേയ്ക്ക് കടക്കുമെന്ന് സംസ്ഥാന ജോ. സെക്രട്ടറി വിനോദ്.വി.പിള്ള പറഞ്ഞു. താലൂക്ക് ഭാരവാഹികളായ ഷംനാദ് (കരുനാഗപ്പള്ളി), ഷാൻഷ (പുനലൂർ), ഷാനവാസ് (കൊട്ടാരക്കര) എന്നിവർ സംസാരിച്ചു. വിജേഷ് കടയ്ക്കൽ, അൻവർ ചിറ്റുമൂല, ഹുസൈൻ അഞ്ചൽ, ജില്ലാ സെക്രട്ടറി സാജൻ, ട്രഷറർ സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു.