എഴുകോൺ : നെടുമൺകാവ് റോട്ടറി ക്ലബ് കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിന് കൈത്താങ്ങായി മരുന്നുകളും സാമ്പത്തിക സഹായവും നൽകി.
ഇതോടനുബന്ധിച്ച് നടന്ന ചടങ്ങ് പത്തനാപുരം ഗാന്ധി ഭവൻ അഡീഷണൽ ജനറൽ മാനേജർ (ആയുഷ് ) ജെ. പ്രതാപ് ഉദ്ഘാടനം ചെയ്തു.
റോട്ടറി പ്രസിഡന്റ് പി.രാജൻ അദ്ധ്യക്ഷനായി. റോട്ടറി അസിസ്റ്റന്റ് ഗവർണർ അഡ്വ.സുരേന്ദ്രൻ കടയ്ക്കോട് മെഡിസിൻ വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എസ്.സിനികുമാർ, ട്രഷറർ എം.ഗണേഷ്, ഗാന്ധിഭവൻ സൂപ്രണ്ട് ബി.പി.ജെസ്സി, ഗാന്ധിഭവൻ കോ-ഓർഡിനേറ്റർ പ്രസന്ന ഡേവിഡ് എന്നിവർ സംസാരിച്ചു. റോട്ടറിയംഗം എം.ഗണേഷാണ് മെഡിസിൻ സ്പോൺസർ ചെയ്തത്.