ഓടനാവട്ടം: പരുത്തിയറയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പരുത്തിയറയിൽ രാജൻ ഭവനിൽ രഞ്ജിത് രാജനും ഭാര്യയും കുഞ്ഞുമായിരിന്നു കാറിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ തിരു.എയർപോർട്ടിൽ സഹോദരനെയും ഭാര്യയെയും സൗദിയിലേക്ക് യാത്രയാക്കി തിരിച്ചു വരും വഴി വീടിന് സമീപം എത്താറായപ്പോഴാണ് അപകടം ഉണ്ടായത്. രഞ്ജിത് രാജൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റും മൈൽ കുറ്റിയും തകർന്നു.