rajeev-gandhi
എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം.

എഴുകോൺ : രാജീവ് ഗാന്ധിയുടെ 33-ാം രക്തസാക്ഷിത്വ ദിനത്തിൽ എഴുകോൺ മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് എസ്.എച്ച്. കനകദാസ് അദ്ധ്യക്ഷനായ അനുസ്മരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജയപ്രകാശ് നാരായണൻ, സുഹർബാൻ, വി. തുളസിധരൻ, പി.എസ്. അദ്വാനി, ഷാജി അമ്പലത്തും കാല, ഷീജ,രഞ്ജു ജോൺ,ഉമ്മച്ചൻ , ചെറിയാൻ കോശി, സന്തോഷ്, ജസ്റ്റിൻ എന്നിവർ അനുസ്മരിച്ചു.