kudumbasree-

കൊല്ലം: കേരളത്തിലെ കോളേജ് പ്രിൻസിപ്പൽമാരായി വിരമിച്ചവരുടെ കുടുംബസംഗമം ആലപ്പുഴ പുന്നമട കായലിൽ ഗൃഹനൗകയിൽ നടന്നു. കേരള റിട്ട. കോളേജ് പ്രിൻസിപ്പൽസ് കൗൺസിലിന്റെ ആഭിമുഖ്യത്തിലായിരുന്നു സംഗമം. കായൽ യാത്രയും സംഘടിപ്പിച്ചു.

പ്രസിഡന്റ് ഡോ. കെ.പി.ബാലചന്ദ്രൻ അദ്ധ്യക്ഷനായി. സ്ഥാപക ജനറൽ സെക്രട്ടറി ഡോ. ഇ.ജോൺ മാത്യു, ജനറൽ സെക്രട്ടറി ഡോ. പി.സി.അനിയൻ കുഞ്ഞ്, ട്രഷറർ പ്രൊഫ. ജോസഫ് ഫിലിപ്പ്, പ്രൊഫ. ടൈറ്റസ് വർക്കി, പ്രൊഫ. കോശി നൈനാൻ, ഡോ. എം.ഉസ്മാൻ, പ്രൊഫ. വി.എ.മേരിക്കുട്ടി, ഡോ. അനിത ശങ്കർ എന്നിവർ സംസാരിച്ചു. എൺപത് വയസ് കഴിഞ്ഞവരെ സമ്മേളനത്തിൽ ആദരിച്ചു.