ആനയടി: ആനയടി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണ വിതരണം സംഘം പ്രസിഡന്റ് വി.വേണുഗോപാലക്കുറുപ്പ് നിർവഹിച്ചു. കർഷകർക്കും വിദ്യാർത്ഥികൾക്കും കുട, നോട്ട് ബുക്ക് എന്നിവ വിതരണം ചെയ്തു. വില്ലാടൻ പ്രസന്നൻ അദ്ധ്യക്ഷനായി. സംഘം സെക്രട്ടറി ബിനു കുമാർ സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങളായ പി.ബിജു, സി.മോഹനൻ പിള്ള, രാജേന്ദ്രൻ, സരസ്വതി തുടങ്ങിയവർ സംസാരിച്ചു.