കൊല്ലം: എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യ കുടിശിക നൽകാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി ബന്ധപ്പെട്ട മന്ത്രിമാർക്ക് കത്ത് അയച്ചു.
ട്യൂഷൻ ഫീസും പരീക്ഷാഫീസും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് നൽകുന്ന തരത്തിൽ സ്‌കോളർഷിപ്പ്, ഇ-ഗ്രാന്റ്‌സ് സംവിധാനത്തിൽ മാറ്റം വരുത്തിയതോടെ യഥാസമയം ഫീസും പരീക്ഷാഫീസും അടയ്ക്കാനാകാതെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങുകയാണ്. രക്ഷിതാക്കളും മാനസിക സമദ്ദത്തിലാണ്. ഫണ്ടിന്റെ അപര്യാപ്തതമൂലം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം മുടക്കുന്നത് നിതീകരിക്കാവുന്നതല്ലെന്നും എം.പി കത്തിൽ ചൂണ്ടിക്കാട്ടി.