ചവറ: ബേബി ജോൺ മെമ്മോറിയൽ ഗവ. കോളേജിൽ 2024-25 അദ്ധ്യയന വർഷത്തിൽ ഫിസിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരെ ക്ഷണിച്ചു. യുജിസി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കേറ്റുകളും പകർപ്പും സഹിതം 29ന് രാവിലെ 10ന് കൊമേഴ്സ് വിഷയത്തിനും, രാവിലെ 11 ന് ഫിസിക്സ് വിഷയത്തിനും കോളേജ് ഓഫീസിൽ ഹാജരാകണം. അഭിമുഖം അന്നേ ദിവസം തന്നെ നടക്കും. വിശദ വിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ.