ഓച്ചിറ: മഠത്തിൽ കാരാണ്മ നവഭാവന ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചന ക്യാമ്പ് 'വരയും കുറിയും' ചിത്രകാരൻ ഡോ.പി.അശോക് ബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് കയ്യാലത്തറ ഹരിദാസ് അദ്ധ്യക്ഷനായി. യോഗത്തിൽ ബി.എസ്.വിനോദ്, മാളു സതീഷ്, സതീഷ് പള്ളേമ്പിൽ, കെ.ബ്രഹ്മാനന്ദൻ, എം.ഗോപാലകൃഷ്ണപിള്ള, എം.രാമചന്ദ്രൻ പിള്ള, ജയ് ഹരി കയ്യാലത്തറ തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി വി.ഉണ്ണികൃഷ്ണൻ സ്വാഗതവും ബാലവേദി സെക്രട്ടറി റാസി മൊഹറാജ് നന്ദിയും പറഞ്ഞു.