photo
ചക്കുവള്ളി പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി പോരുവഴി 17-ാം വാർഡിലെ വല്യത്ത് വടക്കതിൽ ആരുൺ കുമാറിന് നൽകുന്ന ചികിൽസാ ധനസഹായം കൂട്ടായ്മ പ്രസിഡന്റ് അനസ് ചരുവിളയിൽ നിന്ന് പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഏറ്റുവാങ്ങുന്നു

പോരുവഴി : ചക്കുവള്ളി പ്രവാസി കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റി പോരുവഴി പഞ്ചായത്തിലെ 17-ാം വാർഡിലെ വല്യത്ത് വടക്കതിൽ വിജയൻ പിള്ളയുടെ മകൻ അരുൺ കുമാറിന്(27) (വിഷ്ണു) ചികിത്സക്കായുള്ള സഹായം കൈമാറി. ചക്കുവള്ളി പ്രവാസി കൂട്ടായ്‌മ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കൂട്ടായ്‌മ പ്രസിഡന്റ് അനസ് ചരുവിളയിൽ നിന്ന് ഗ്രാമ പഞ്ചായത് പ്രസിഡന്റ് ബിനു മംഗലത്ത് സഹായം ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി മാത്യു പടിപ്പുരയിൽ,ഗ്രാമ പഞ്ചായത് മെമ്പർ അരുൺ , സഹായനിധി കൺവീനർ വിനു ഐ. നായർ,പോരുവഴി പഞ്ചായത്ത്‌ അംഗങ്ങളായ പ്രിയ സത്യൻ, രാജേഷ് വരവിള കൂട്ടായ്മ എക്സിക്യുട്ടീവ് അംഗങ്ങളായ അക്കരയിൽ ഷഫീക് യാസ് ഒല്ലായിൽ , നൗഫൽ തോപ്പിൽ, ജയചന്ദ്രൻ, ലത്തീഫ് കൈലിക്കട , ജെൻസിൽ ജലാൽ എന്നിവർ പങ്കെടുത്തു.