കൊല്ലം: ഡി.സി.സിയിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ 33-ാം ചരമവാർഷിക അനുസ്മരണം പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. 21-ാം നൂറ്റാണ്ടിലേക്ക് ഇന്ത്യയെ നയിച്ച കർമ്മശേഷിയുള്ള ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഡി.സി.സി വൈസ് പ്രസിഡന്റ് എസ്.വിപിനചന്ദ്രൻ അദ്ധ്യക്ഷനായി. മുൻ എം.എൽ.എമാരായ കെ.എ.ചന്ദ്രൻ, വി.സി.കബീർ, രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, പി.ജർമ്മിയാസ്, സൂരജ് രവി, ജി.ജയപ്രകാശ്, വാളത്തുംഗൽ രാജഗോപാൽ, ഡി.ഗീതാകൃഷ്ണൻ, എം.നാസർ, പ്രാക്കുളം സുരേഷ്, ജോസഫ് കുരുവിള, ആർ.രമണൻ, എച്ച്.അബ്ദുൽ റഹുമാൻ, മുണ്ടയ്ക്കൽ രാജശേഖരൻ, ഹബീബ്സേട്ട് തുടങ്ങിയവർ സംസാരിച്ചു.