pp

പാരിപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാരിപ്പള്ളി യൂണിറ്റ് വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ഉദ്ഘാടനം ചെയ്തു. സമിതി വ്യാപാരികൾക്കായി നടപ്പിലാക്കിയ സ്നേഹസ്പർശം സഹായ പദ്ധതിയിലൂടെ കൊല്ലം ജില്ലാ കമ്മിറ്റി രണ്ട് കോടി രൂപ വിതരണം ചെയ്തതായി അദ്ദേഹം അറിയിച്ചു. യൂണിറ്റ് പ്രസിഡന്റ് ജി.രാജൻ കുറുപ്പ് അദ്ധ്യക്ഷനായി. സെക്രട്ടറി എം.എ.സത്താർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ എസ്.കബീർ, ജില്ലാ സെക്രട്ടറി ബി.പ്രേമാനന്ദ് വനിതാ വിംഗ് ട്രഷറർ ശാന്ത മോഹൻ, സുരേഷ് ചന്ദ്രൻപിള്ള, വിജയകുമാർ, ശിവപ്രസാദ്, അജി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജി.രാജൻകുറുപ്പ് (പ്രസിഡന്റ് ), എം.എ.സത്താർ (ജനറൽ സെക്രട്ടറി), അജി( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.