നിലമേൽ: പത്രവിതരണത്തിനിടെ കേരളകൗമുദി നിലമേൽ ഏജന്റ് അനിൽകുമാറിന് തെരുവുനായയുടെ കടിയേറ്റു. ശനിയാഴ്ച പുല‌ർച്ചെ നിലമേൽ ഫെഡറൽ ബാങ്കിന് സമീപത്തുവെച്ച് ആണ് കടിയേറ്റത്. കൈയ്യിലും കാലിലും കടിയേറ്റ അനിൽകുമാ‌ർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.