കോന്നി: വെള്ളപ്പാറ വാക്യപ്പറമ്പിൽ പരേതനായ വി.എസ്.സുകുമാരന്റെ ഭാര്യ വി.എൻ.രാധാഭായി (87, റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി സ്കൂൾ, ചങ്ങൻകാവ്) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: വി.എസ്.ഷാജി (റിട്ട. ചീഫ് എൻജിനിയർ, ഇറിഗേഷൻ വകുപ്പ്), വി.എസ്.അജി ( അസി. എക്സി. എൻജിനിയർ, റയിൽവേ), രേണു ബാബുരാജ്. മരുമക്കൾ: ഡോ. ആശ (റിട്ട. ഉദ്യോഗസ്ഥ, സ്റ്റേറ്റ് ഇൻഷ്വറൻസ് വകുപ്പ്), ജി.സബീന (റിട്ട. പ്രൊഫസർ, മലയാളം വിഭാഗം, സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജ്, കോന്നി), വി.ആർ.ബാബുരാജ് (മാനേജിംഗ് ഡയറക്ടർ, അഭിലാഷ് ആർക്കിടെക്ട്സ്, കൊല്ലം).