ഓച്ചിറ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാഗം യൂണിറ്റ് വാർഷിക പൊതുയോഗവും 2024-26 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഓച്ചിറ മേഖല പ്രസിഡന്റ് വാവച്ചൻ ഉദ്ഘാടനം ചെയ്തു. നവാസ് ത്രീ സ്റ്റാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സുൽഫിഖാൻ ഓച്ചിറ, മേഖല ജനറൽ സെക്രട്ടറി രാജഗോപാൽ, എം.എം.യൂനുസ്, വൈ. ബഷീർ, ഷുക്കൂർ പായിക്കുഴി, ഷാജി ചോയ്സ്, ആർ.കെ.കുഞ്ഞുമോൻ, സതി അശ്വതി തുടങ്ങിയവർ സംസാരിച്ചു ഭാരവാഹികളായി നവാസ് ത്രീസ്റ്റാർ (പ്രസിഡന്റ്), എസ്.സുൽഫിഖാൻ (ജനറൽ സെക്രട്ടറി), ഷാജി ചോയിസ് (ട്രഷറർ) ജയകുമാർ പെരുമ്പലത്ത്, ആർ.കെ.കുഞ്ഞുമോൻ (വൈസ് പ്രസിഡന്റ്), മിനി ഹെവൻസ്, രാമനാഥ് ക്രോസ്സ്‌വേർഡ്, ഷുക്കൂർ പായിക്കുഴി (സെക്രട്ടറി), ജയകുമാർ പുണർതം,സലിം കുളങ്ങര, അജയൻ ആശാൻപ്രസ്, ഷാനവാസ്‌ നൂഹ്ക്കണ്ണ്, അശ്വതി അനിൽ ( എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.