nss
പായിക്കുഴി ബ്രഹ്മാനന്ദ വിലാസം എൻ. എസ്. എസ് കരയോഗം കുടുംബ സംഗമം എൻ. എസ്.എസ് ട്രഷറർ എൻ.വി. അയ്യപ്പൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: പായിക്കുഴി 1825- ാം നമ്പർ ബ്രഹ്മാനന്ദ വിലാസം എൻ.എസ്.എസ് കരയോഗം സംഘടിപ്പിച്ച കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം എൻ.എസ്.എസ് ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള നിർവഹിച്ചു. കരയോഗം പ്രസിഡന്റ്‌ സന്തോഷ്‌ തട്ടാരേത്ത് അദ്ധ്യക്ഷനായി. മദർ തെരേസ പാലിയേറ്റിവ് കെയർ രക്ഷാധികാരി എസ്.ഡി.ബിനു, കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീജിത്ത്‌ എസ്.പിള്ള തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. കരയോഗ അംഗങ്ങളിൽ അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് പെൻഷൻ പദ്ധതി, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, പത്മാ കുടുംബ സഹായ പദ്ധതി, ഗണപതിക്കൊരു നാളികേരം പദ്ധതി പ്രകാരം എല്ലാ കുടുംബങ്ങൾക്കും തെങ്ങിൻ തൈ വിതരണം, പഠനത്തിൽ മികച്ച കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണം, കുട്ടികൾക്ക് സൈക്കിൾ വിതരണം, പഠനോപകരണ വിതരണം തുടങ്ങിയവയും നടന്നു. കരയോഗം സെക്രട്ടറി സോമൻ പിള്ള, ട്രഷറർ എം.മുരളീധരൻ പിള്ള, യൂണിയൻ വൈസ് പ്രസിഡന്റ്‌ ഉണ്ണികൃഷ്ണപിള്ള, കെ.ബി.രാധാകൃഷ്ണൻ, ഇന്ദിരാ രാമചന്ദ്രൻ, ഗോപിനാഥപിള്ള സംഗമം, എസ്.അനിൽകുമാർ , കൃഷ്ണപിള്ള തോപ്പിൽ, മുരളീധരൻപിള്ള തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വനിതാ സമാജം, ബാലസമാജം അവതരിപ്പിച്ച കലാപരിപാടികളും നടന്നു.