കൊല്ലം: അച്ഛന്റെയും അമ്മയുടെയും മരണശേഷം ഒറ്റയ്ക്കായ, ജന്മനാ ഇടതു കാലിനും വലത് കൈക്കും സ്വാധീനമില്ലാത്ത, പൂതക്കുളം കലക്കോട് ഞാറോട്ടു കോളനിയിൽ അമ്പിളിയെ സമുദ്രതീരം കൂട്ടുകുടുംബം ഏറ്റെടുത്തു. ഭൂതക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി കുമാറിന്റെ നേതൃത്വത്തിലാണ് സമുദ്രതീരം കൂട്ടുകുടുംബം അമ്പിളിയെ ഏറ്റെടുത്തത്. അമ്പിളിയുടെ അച്ഛൻ നേരത്തെ മരണപ്പെട്ടിരുന്നു. അടുത്തിടെ അമ്മയും മരിച്ചതോടെ ഒറ്റപ്പെട്ടുപോയ അമ്പിളിയെ അമ്മയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഷാജി കുമാറും അമ്പിളിയുടെ സഹോദരങ്ങളും അയൽവാസികളും ചേർന്ന് സമുദ്രതീരം കൂട്ടുകുടുംബത്തിൽ കൊണ്ടുവരികയും സമുദ്രതീരം ചെയർമാൻ റുവൽ സിംഗ് അമ്പിളിയെ ഏറ്റെടുക്കുകയുമായിരുന്നു.