കൊല്ലം: ദേശീയപാത വികസനം വന്നതോടെ അപ്രത്യക്ഷമായി ക​ല്ലു​വാ​തു​ക്കൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്റെ പാർക്കിംഗ് സൗകര്യം. റോ​ഡ് വി​ക​സ​നം പൂർ​ത്തി​യാ​കു​മ്പോൾ, ക​ല്ലു​വാ​തു​ക്കൽ ജം​ഗ്​ഷ​നിൽ സ്ഥി​തി​ചെ​യ്യുന്ന പഞ്ചായത്ത് ഓഫീസിന്റെ പാർക്കിംഗ് ഏരിയയിൽ ര​ണ്ടോ മൂ​ന്നോ ബൈ​ക്കു​കൾ മാ​ത്രം പാർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം മാ​ത്ര​മാണ് ലഭിക്കുക.

ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​വി​ധ ആ​വ​ശ്യ​ങ്ങൾ​ക്കാ​യി പ​ഞ്ചാ​യ​ത്തിൽ എ​ത്തു​ന്ന ജ​ന​ങ്ങ​ളു​ടെ​യും ഉൾ​പ്പെ​ടെ നൂ​റോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് ഓ​ഫീ​സിൽ പ്ര​തി​ദി​നം വ​ന്നു പോ​കു​ന്ന​ത്. പാർക്കിംഗ് പ്രതിസന്ധിക്ക് പരിഹാരമായി പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ടം ഉ​ചി​ത​മാ​യ പാർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ മ​റ്റൊ​രു കെട്ടിടത്തിലേക്ക് മാ​റു​ക​യോ പ​ഞ്ചാ​യ​ത്തി​ന്റെ കീ​ഴിൽ ത​ന്നെ​യു​ള്ള മ​റ്റേ​തെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് പു​തി​യ കെ​ട്ടി​ടം നിർ​മ്മി​ച്ച് അ​വി​ടേ​ക്ക് മാ​റു​ക​യോ ചെ​യ്യണമെന്നാണ് ഉയരുന്ന ആവശ്യം.

ക​ല്ലു​വാ​തു​ക്കൽ ജം​ഗ്​ഷ​ന് സ​മീ​പം നാ​ഷ​ണൽ ഹൈ​വേ​യോ​ട് ചേർ​ന്ന് ​പ​ഞ്ചാ​യ​ത്ത് 99 വർ​ഷ​ത്തേ​ക്ക് ലീ​സി​ന് എ​ടു​ത്തി​രി​ക്കു​ന്ന 10 ഏ​ക്ക​റോ​ളം വരുന്ന റ​വ​ന്യൂ ഭൂ​മിയിൽ സർ​ക്കാർ മുൻ​കൈ​യെ​ടു​ത്ത് പു​തി​യ ഓ​ഫീ​സ് മ​ന്ദി​രം നിർമ്മി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​കൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ല്ലു​വാ​തു​ക്കൽ റോ​ഡു​വി​ള വീ​ട്ടിൽ എം.റു​വൽ സിം​ഗ് മ​ന്ത്രി എം.ബി.രാ​ജേ​ഷി​നും ക​ല്ലു​വാ​തു​ക്കൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും നി​വേ​ദ​നം നൽ​കി.