കരുനാഗപ്പള്ളി : കെ.എസ്.ടി.എ കരുനാഗപ്പള്ളി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്ലസ് വൺ ഏകജാലക സഹായ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ചെറിയഴിക്കൽ ജി.വി.എച്ച്.എസ്.എസിൽ നടന്ന ചടങ്ങ് കെ.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം എസ്.സബിത ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സിക്ക് ശേഷം എന്ത് എന്ന വിഷയത്തിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻ കൗൺസിലിംഗ് സെൽ കൊല്ലം ജില്ല ജോയിന്റ് കോ -ഓഡിനേറ്റർ എൽ.എസ്.ജയകുമാർ ക്ലാസ് നയിച്ചു. ആർ.റസീന അദ്ധ്യക്ഷയായി. ജില്ലാ നിർവാഹക സമിതി അംഗം കെ.രാജീവ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ആർ.അശ്വതി നന്ദിയും പറഞ്ഞു.