pp

കുണ്ടറ: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനത്തെ കുറിച്ച് കുണ്ടറ ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കുണ്ടറ താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ബിനു ക്ലാസ് നയിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിനോദ്, വികസന സമിതി അദ്ധ്യക്ഷ രേഖ ജെ.പിള്ള, ക്ഷേമ കാര്യസമിതി അദ്ധ്യക്ഷ സുധാ ദേവി, മെമ്പർമാരായ കെ.ദേവദാസ്, സദാശിവൻ, അസിസ്റ്റന്റ് സെക്രട്ടറി ഷൈനി, വി.ഇ.ഒ രചന തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ആർ.ഓമനക്കുട്ടൻ സ്വാഗതവും വിനോദ് നന്ദിയും പറഞ്ഞു.