yesudas

കൊല്ലം: പ്രമുഖ ഫോട്ടോഗ്രാഫറും ഹിദാസ് ഫോട്ടോസ് ഉടമയുമായ പീപ്പിൾസ് നഗർ 276 ഹിദാസ് ഭവനിൽ യേശുദാസ് ഡിക്രൂസ് (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ചെമ്മാംമുക്ക് ഭാരതരാജ്ഞി ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഹിൽഡ ദാസ്. മക്കൾ: മേരി ഹെലന (സ്പെഷ്യൽ എഡ്യുക്കേറ്റർ, കൊല്ലം), ഹിദാസ് യേശുദാസ് (ഫോട്ടോഗ്രാഫർ), പ്രിമോസ് ബെൻ (ഫോട്ടോ ഗ്രാഫർ), ജോസഫ് ബിജോയ്‌ (സോഫ്ട്‌വെയർ ഡെവലപ്പർ). മരുമക്കൾ: ടി.വി.ടെറൻസ് (സി.പി.ഐ ടൗൺ സൗത്ത് എൽ.സി സെക്രട്ടറി), ജെസിമോൾ ഹിദാസ് (മാനേജർ, മുത്തൂറ്റ് ബാങ്ക്, കൊല്ലം), കെ.ജി.തമ്പുരാട്ടി (അദ്ധ്യാപിക, ബോയ്സ് എച്ച്.എസ്.എസ്, കരുനാഗപ്പള്ളി), സിന്ധു ക്ലീറ്റസ്.