കരുനാഗപ്പള്ളി: ബേക്കേർസ് അസോസിയേഷൻ ഒഫ് കേരള കരുനാഗപ്പള്ളി ,ചവറ മണ്ഡലം കൺവെൻഷനും ഫുഡ് സേഫ്റ്റി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ലയൻസ് ക്ലബ്ബിൽ നടന്ന പരിപാടി ജില്ല പ്രസിഡന്റ് അജി കുമാർ ഉദ്ഘാടനം ചെയ്തു. ചാൾസ് ലോബോ അദ്ധ്യക്ഷനായി. ഫുഡ് സേഫ്റ്റി ഓഫീസർ ചിത്ര മുരളി, ഷീന നായർ, ജില്ല ജനറൽ സെക്രട്ടറി ജി.പി.നായർ, കരുനാഗപ്പള്ളി മണ്ഡലം പ്രിസിഡന്റ് ഷബീർ കോഹിനൂർ,മൻസൂർ എന്നിവർ സംസാരിച്ചു.