കൊല്ലം: ഡിജിറ്റൽ ഇന്ത്യയുടെ പിതൃത്വം വേറേ ചിലർ അവകാശപ്പെടുന്നെങ്കിലും രാജീവ് ഗാന്ധി തന്നെയാണ് യഥാർത്ഥ പിതാവെന്ന് ചരിത്ര വിദ്യാർത്ഥികൾക്കറിയാമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധിയുടെ 33-ാമത് രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ കൊല്ലം ഡി.സി.സി ഹാളിൽ നടത്തിയ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് ഉപഹാരം നൽകി. ബി. ശങ്കരനാരായണ പിള്ള അദ്ധ്യക്ഷത വഹിച്ചിു. കെ.പി.സി.സി സെക്രട്ടറി എൽ.കെ. ശ്രീദേവി, ഐ.എൻ.ടി.യു.സി ജില്ലാ ട്രഷറർ അൻസാർ അസിസ്, എം. നൗഷാദ്, വടക്കേവിള ശശി, ആർ.എസ്. അബിൻ, ഒ.ബി. രാജേഷ്, മോഹൻലാൽ, അയത്തിൽ ശ്രീകുമാർ, അഡ്വ. അജിത് സുരേഷ് ബാബു, നാസിമുദ്ദീൻ കൂട്ടിക്കട, വൈ. ബഷീർ സലാഹുദ്ദീൻ, സുധീർ, നസീർ, അയത്തിൽ ഫൈസൽ, കോയിക്കൽ രാജേഷ്,എന്നിവർ സംസാരിച്ചു.