left-

കൊല്ലം: കേരളത്തിലെ വിവിധ ജില്ലകളിലുള്ള ലെഫ്റ്റ് തിങ്കേഴ്സ് സൈബർ വോയ്സ് നവമാദ്ധ്യമ കൂട്ടായ്മ അംഗങ്ങളുടെ 5-ാമത് കുടുംബ സംഗമം മൺറോത്തുരുത്തി​ൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. മൺറോത്തുരുത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ് വിനു കരുണാകരൻ, കെ. മധു , മുഹമ്മദ് അലി, ടി​.ഒ. നാരായണൻ, ഡോ. സഞ്ജീവ് തുടങ്ങിയവർ സംസാരിച്ചു. രാജേഷ് കീഴാറ്റൂർ അദ്ധ്യക്ഷനായി. കെ.പി. സുനിൽകുമാർ സ്വാഗതം പറഞ്ഞു.