vote

കൊല്ലം: ലോക് സഭാ തിരഞ്ഞുടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയിൽ സജ്ജമാക്കിയ ക്രമീകരണങ്ങൾ വിലയിരുത്തി അഡിഷണൽ ചീഫ് ഇലക്ഷൻ ഓഫീസർ ഡോ. അദീല അബ്ദുള്ള.കൊല്ലം ലോക് സഭാ മണ്ഡലത്തിലെ കൗണ്ടിംഗ് സെന്ററായ സെയിന്റ് അലോഷ്യസ് സ്‌കൂളാണ് സന്ദർശിച്ചത്. ജർമ്മൻ ഹാങ്ങർ ഉപയോഗിച്ചുള്ള വോട്ടെണ്ണൽ കേന്ദ്രങ്ങൾ മികച്ചതാണെന്ന് അഡിഷണൽ ചീഫ് ഇലക്ഷൻ ഓഫീസർ പറഞ്ഞു.

ലോക് സഭാ മണ്ഡല പരിധിയിലുള്ള ഏഴ് അസംബ്ലി മണ്ഡലനങ്ങളുടെ സ്ട്രോംഗ് റൂമുകൾ സന്ദർശിച്ച് ക്രമീകരണങ്ങൾ ഉറപ്പാക്കി. സുരക്ഷയ്ക്കായി സംസ്ഥാന - ദേശീയ പൊലീസ് ഉദ്യോഗസഥരുടെ വിന്യാസം കൃത്യമായി നടത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും ഡോ. അദീല അബ്ദുള്ള വ്യക്തമാക്കി.

കളക്ടർ എൻ.ദേവീദാസ്, ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ, സബ് കളക്ടർ മുകുന്ദ് ഠാക്കൂർ, എ.ഡി.എം സി.എസ്.അനിൽ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജേക്കബ് സഞ്ജയ് ജോൺ, അസംബ്ലി മണ്ഡലങ്ങളുടെ എ.ആർ.ഒമാർ എന്നിവർ പങ്കെടുത്തു.