കൊല്ലം: ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ ടെക്‌നിഷ്യൻ പരിശീലനങ്ങളിലേക്ക് ജൂൺ 10 വരെ അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവർക്ക് പ്ലംബർ ജനറൽ ലെവൽ നാലിനും പ്ലസ് വൺ യോഗ്യതയുള്ളവർക്ക് എക്സ്‌കവേറ്റർ ഓപ്പറേറ്റർ ലെവൽ നാലിനും പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നിഷ്യൻ ലെവൽ നാലിനും അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ മൂന്നിനും അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ആറു മാസം മുതൽ ഒരു വർഷം വരെ അപ്രന്റിസ്ഷിപ്പിന് അവസരമുണ്ട്. അപേക്ഷാ ഫീസ് 500 രൂപ. വെബ് സൈറ്റ്: www.iiic.ac.in. ഫോൺ: 8078980000.