കൊട്ടാരക്കര: നീലേശ്വരം കാരുണ്യ നഗർ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ളാസും വിദ്യാർത്ഥികളെ അനുമോദിക്കലും പഠനോപകരണ വിതരണവും 26ന് വൈകിട്ട് 3ന് നീലേശ്വരം എം.എസ്.സി, എൽ.പി സ്കൂളിൽ നടക്കും. അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോൺ, സെക്രട്ടറി ബി.മോഹനൻ, ട്രഷറർ ആർ. രാധാമണി എന്നിവർ നേതൃത്വം നൽകും. അസോസിയഷൻ പരിധിയിൽ കഴിഞ്ഞ എസ്.എസ്. എൽ.സി, പ്ളസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിക്കും. കൂടാതെ ഒന്നാം ക്ളാസ് മുതൽ പ്ളസ് ടു വരെയുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യും. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ആൻഡ് ചൈൽഡ് ഹെൽപ്പ് ലൈൻ കേസ് വർക്കർ ബിജു ജോ‌ർജ്, ബോധവത്കരണ ക്ളാസ് നയിക്കും.