vijaya

കൊല്ലം: കവിയും ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയുമായ കടപ്പാക്കട ഭാവന നഗർ കൈപ്പള്ളിയിൽ കെ.ജി.വിജയകുമാർ (53, വിജയകുമാർ കൈപ്പള്ളി) നിര്യാതനായി. വിവിധ സർക്കാർ ഓഫീസുകളിൽ ഫിനാൻസ് ഓഫീസർ, ജില്ലാ ഫിനാൻസ് ഇൻസ്‌പെക്ടിംഗ് ഓഫീസർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഒരു വർഷത്തോളമായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: പ്രീതി (അദ്ധ്യാപിക, ഗവ. അരയസേവ ഹയർ സെക്കൻഡ‌റി സ്‌കൂൾ, പുത്തൻതുറ), മകൾ: കല്യാണി (വിദ്യാർത്ഥിനി, അമൃതവിശ്വവിദ്യാപീഠം).