കുന്നത്തൂർ: കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് സെക്രട്ടറി പടിഞ്ഞാറെ കല്ലട കോയിക്കൽഭാഗം പെരുമ്പുറത്ത് വീട്ടിൽ രാജീവൻ (67, റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. കെ.എസ്.യു ശാസ്താംകോട്ട ഡി.ബി കോളേജ് യൂണിറ്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി, പടിഞ്ഞാറെ കല്ലട 4002-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് ഡയക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഭദ്രകുമാരി (സീനിയർ മാനേജർ, കെ.എസ്.എഫ്.ഇ, ശാസ്താംകോട്ട). മക്കൾ: ഡോ. അഭിരാം, ഡോ. ജയറാം.