ശാസ്താംകോട്ട: ശൂരനാട് വടക്ക് ബി.എസ്.എൻ.എൽ ഓഫീസിന് സമീപം രണ്ടുമാസം പ്രായമായ പശുക്കിടാവിനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ക്ഷീരകർഷകനായ തോണ്ടലിൽ കൃഷ്ണൻകുട്ടി നായരുടെ വീട്ടിലെ പശുക്കിടാവാണ് ചത്തത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം.

വീടിന് പരിസരത്ത് തള്ളപ്പശുവിനൊപ്പം നിൽക്കുകയായിരുന്ന കിടാവിനെ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു.

രണ്ടാഴ്ച മുമ്പ് റോഡരികിൽ ബസ് കാത്തുനിന്ന വീട്ടമ്മയെ തെരുവ് നായ്ക്കൾ ഗുരുതരമായി കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.