കൊല്ലം: കൊച്ചമ്മൻനട ദർശനനഗർ 145 ബി ചിദംബരത്തിൽ മുതിർന്ന പത്ര പ്രവർത്തകൻ കൗമുദി എസ്.തങ്കപ്പൻ പിള്ളയുടെ മകൻ ടി.നാഗരാജൻ (അപ്പു, 65) നിര്യാതനായി. റിട്ട. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനും കെ.എസ്.എസ്.പി.എ ഇരവിപുരം മണ്ഡലം മുൻ സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവുമായിരുന്നു. കോൺഗ്രസ് അമ്മൻനട ഡിവിഷൻ പ്രസിഡന്റായായിരുന്നു. സംസ്കാരം നാളെ വൈകിട്ട് 3ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: രേണുകദേവി. മക്കൾ: ശാരിക, ഗോപിക. മരുമക്കൾ: അഭിലാഷ്, ജിജിലാൽ.