കൊല്ലം: അതിശക്തമായ മഴയും കെടുതികളും ഉണ്ടാകുന്ന സാഹചര്യത്തിൽ പാർട്ടി പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ജില്ലകൾക്ക് നിർദ്ദേശം നൽകി. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വോളണ്ടിയർ ടീമിനെ വിവിധ പ്രദേശങ്ങളിൽ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് ലത്തീഫ് കരുനാഗപ്പള്ളി അറിയിച്ചു